കിടക്കും മുമ്പ് ഒരു ഏത്തപ്പഴം കഴിച്ചാൽ വയറിനുള്ളിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ

ഭാര്യക്ക് ഗ്യാസിന് പ്രശ്നം ഉണ്ട് എന്ന് പറഞ്ഞ്. രാത്രിയിൽ ആശുപത്രിയിലേക്ക് ഓടുന്ന ഭർത്താക്കന്മാർ ഇനിമുതൽ ഒരു കിലോ ഏത്തപ്പഴം വാങ്ങി വീട്ടിലേക്ക് പോകുന്നത് നല്ലതായിരിക്കും. മലയാളികളുടെ തീൻമേശയിൽ പ്രത്യേകമായി എത്തുന്ന ഭക്ഷണ വസ്തുക്കളിൽ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണ് ഏത്തപ്പഴം. കേരള ബനാന എന്ന പേരിലറിയപ്പെടുന്ന നമ്മുടെ നേന്ത്രപ്പഴം ആറു മാസത്തിൽ കൂടുതൽ ഉള്ള കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ആരോഗ്യപരമായ ഗുണങ്ങളേറെ നൽകുന്നവയാണ്. പ്രമേഹ രോഗികൾ ഉൾപ്പെടെ എല്ലാവർക്കും ഏറെ നല്ലതാണ് അധികം പഴുക്കാത്ത പഴം കറി വെച്ചോ പുഴുങ്ങിയോ കഴിക്കുന്നത്.

ഇതിൽ റസിസ്റ്റൻസ് സ്റ്റാർച്ച് രൂപത്തിലാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രമേഹരോഗത്തിന് ഭീഷണി അല്ല അധികം പഴുക്കാത്ത പഴത്തിന് ദഹനം ചെറുകുടലിലും വൻകുടലിലും നടക്കുന്നു മധുരം പതുക്കെ രക്തത്തിലേക്ക് കടക്കുക യുള്ളൂ. ഇതാണ് ഇതിൻറെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് എന്ന് പറയുന്നതിന് കാരണവും. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തിലൊന്ന് ഫൈബർ ഇതിൽ നിന്നും ലഭിക്കും ഇതുകൊണ്ടുതന്നെ ദഹനത്തിനും നല്ല ശോധനക്കും എല്ലാം ഏറെ നല്ലതാണ്.

രാവിലെ ഒരു പച്ച ഏത്തക്ക കഷണങ്ങളാക്കി നുറുക്കി ചെറുപയർ പുഴുങ്ങിയതും അൽപ്പം കടുക് വറുത്ത് ഇട്ട് കഴിച്ചുനോക്കൂ ഏറ്റവും പോഷകം അടങ്ങിയ പ്രാതൽ ആണ് ഇത് എന്ന് പറയാം ശരീരത്തിന് ആവശ്യമായ കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും എല്ലാം ഇതിലടങ്ങിയിട്ടുണ്ട് പ്രമേഹ രോഗികൾ ഉൾപ്പെടെ ആർക്കും പരീക്ഷിക്കാവുന്ന.

ആരോഗ്യകരമായ പ്രാതൽ ആണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.