കാഴ്ചശക്തിയില്ലാത്ത കുഞ്ഞിനെ കാഴ്ച ശക്തി തിരികെ ലഭിച്ചപ്പോൾ ഉള്ള നിമിഷം..

കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത അവരായി ആരുമുണ്ടാവില്ല. അവരിലെ നിഷ്കളങ്കതയും കുസൃതിത്തരങ്ങളും എല്ലാം വളരെ പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട്. പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ജന്മന കാഴ്ചശക്തി ഇല്ലാതിരുന്ന കുഞ്ഞിന് കാഴ്ചശക്തി ലഭിക്കുമ്പോൾ ഉള്ള അതിന്റെ പ്രതികരണമാണ് ഇപ്പോൾ ഏവരുടേയും മനം കവരുന്നത്.

കണ്ണുള്ളവർക്ക് കാഴ്ച്ചയുടെ വില അറിയില്ല കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു സന്ദർഭങ്ങളിൽ ഇത് അർത്ഥവത്തായി മാറാറുണ്ട്. ഒരു കുഞ്ഞിനെ കാഴ്ച കിട്ടി തന്നെ അമ്മയെ കാണുമ്പോഴുള്ള അവന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരെയും ആകർഷിക്കുന്നത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ആ കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട വെച്ചു കൊടുക്കുന്നു. കാഴ്ച ശക്തി കിട്ടിയ ആ കുഞ്ഞ് ആദ്യം ഒന്ന് പേടിച്ചു അതിനുശേഷം ആ കുഞ്ഞിന്റെ സന്തോഷം ആരുടെയും മനംകവരുന്ന ഒന്നാണ്.

കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അതുവരെ അവൻ തൊട്ട് അറിഞ്ഞിട്ടുള്ള അല്ലെങ്കിൽ ശബ്ദംകൊണ്ട് അറിഞ്ഞിട്ടുള്ള അവന്റെ സ്വന്തം അമ്മയെ കാണുമ്പോഴുള്ള ആ കുഞ്ഞിന്റെ സന്തോഷ നിമിഷം ഏവരുടെയും മനസ്സിൽ നിറയ്ക്കും. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും.

ഒരു ദിവസം കൊണ്ട് 20 ലക്ഷം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി ആണ് എന്നും എല്ലാ കുഞ്ഞുങ്ങൾക്കും ദൈവം ദീർഘായുസ്സും അനുഗ്രഹവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.