കറപിടിച്ച മഞ്ഞ പല്ല് മാറ്റിയെടുക്കുവാൻ ഇതാ ചില വഴികൾ

ശാരീരികമായ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ദന്ത ആരോഗ്യവും നല്ല ദന്ത ആരോഗ്യത്തെയും ഒരു പ്രധാനഘടകം ആരോഗ്യകരമായ വെളുത്ത പല്ലുകൾ ആണ്. എന്നാൽ പലരുടേയും പല്ലുകൾക്ക് മഞ്ഞനിറം പ്രശ്നം സൃഷ്ടിച്ചേക്കാം. കറപിടിച്ച മഞ്ഞനിറമുള്ള പല്ല് നാല് ആളുകൾക്കിടയിൽ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനും കാരണമായേക്കാം. വളരെയധികം ചായ അല്ലെങ്കിൽ കോഫി കഴിക്കുന്നത് പല്ലിലെ കറക്കും മഞ്ഞനിറത്തിലും കാരണമാകാം. പല്ലിന് നശിപ്പിക്കുന്നതിനും മഞ്ഞനിറം വരുത്തുന്നതിനും പ്രധാന കാരണമാണ് പുകവലി.

പല്ലിലെ കറയും മഞ്ഞ നിറവും മാറ്റി മുത്തുപോലെ തിളങ്ങുന്ന പല്ലുകൾ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി പറയുന്ന ചില ആയുർവേദ വീട്ടു വഴികൾ ചെയ്യാവുന്നതാണു. കൂടെ നിങ്ങളുടെ പല്ലുകളുടെ നഷ്ടപ്പെട്ട സ്വാഭാവികനിറം വീണ്ടെടുക്കാം. തുളസി ഇലകൾ ഉണക്കിയെടുത്ത നന്നായി പൊടിച്ച് പല്ലുതേക്കാൻ ഉപയോഗിക്കാം. തുളസി പൊടി നിങ്ങൾക്ക് നേരിട്ട് വിരൽ ഉപയോഗിച്ചോ നിങ്ങൾ പതിവായി ഉപയോഗിക്കുന്ന പേസ്റ്റിൽ ചേർത്തു വയ്ക്കാവുന്നതാണ്. പല്ല് വെളുപ്പിക്കാൻ ആയി നിങ്ങൾക്ക് ഓറഞ്ച് തൊലി ഉപയോഗിക്കാം.

ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കും. ഓറഞ്ച് തൊലി എടുത്ത് പല്ലിൽ മഞ്ഞനിറം ഉള്ള ഭാഗത്ത് തേക്കുക. ഇതിൻറെ നീര് 5 മിനിറ്റ് നേരം പല്ലിൽ തന്നെ നിലനിർത്തുക. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പല്ലിൻറെ മഞ്ഞനിറം മാറ്റാൻ ഉപകരിക്കും.

നാല് സ്റ്റോബറി എടുത്ത് നന്നായി ചതയ്ക്കുക ചതച്ച സ്റ്റോബറി നിങ്ങളുടെ പല്ലുകളിൽ 5 മിനിറ്റ് നേരം ഉരയ്ക്കുക. കൂടുതൽ വഴികൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.