കള്ളനെ മാനസാന്തരം വന്നതാണോ, മോഷണമുതൽ തിരികെ വീട്ടിൽ വച്ച് കള്ളൻ.

കള്ളനും മാനസാന്തരവും അതോ ഇനി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉളള അടവോ, മലപ്പുറം ഒലിപ്രംകടവ് സമീപം ഹാജിയാർ വളവിൽ 20 ദിവസം മുൻപ് മോഷണം നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങൾ അരങ്ങേറിയത് . പട്ടാപ്പകൽ മോഷണം പോയ സ്വർണാഭരണവും പണവും ആണ് കവർച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പുമുറിയിൽ നിന്നു തിങ്കളാഴ്ച രാത്രിയോടെ ലഭിച്ചത്. കഴിഞ്ഞ മാസം 21നാണ് തേഞ്ചേരി അബൂബക്കർ മുസ്ലിയാരുടെ വീട്ടിൽ നിന്നും നാലു പവൻ മാലയും അരപ്പവൻ മോതിരവും 67500 രൂപയും മോഷണം പോയത്.

വീട്ടിൽ അബൂബക്കറിനെ ഭാര്യ റാബിയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുളികഴിഞ്ഞ് എത്തിയവർ വീടിന്റെ വാതിലും അലമാരി തുറന്ന് കിടക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ടത് അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമായി നടക്കുകയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയിൽ സ്വർണവും പണവും ലഭിച്ചത്. ചൂട് ആയതിനാൽ മുറിയുടെ ജനൽ പാളി തുറന്ന് വെച്ചിരിക്കുകയായിരുന്നു.

രാത്രി എട്ടരയോടെ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനാലയുടെ താഴെ പണവും സ്വർണവും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . തുറന്നിട്ട ജനൽ പാളി വടി മോഷ്ടാവ് തന്നെ എന്ന നിഗമനത്തിലാണ് പോലീസിന് ഉള്ളത്. മലപ്പുറത്തുനിന്നും സതീഷ് ചന്ദ്രൻ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചത്.

കളവുപോയ പണം പോലീസിന്റെ സാന്നിധ്യത്തിൽ വീട്ടുകാർ എണ്ണിത്തിട്ടപ്പെടുത്തി. കള്ളന് പ്രവർത്തി നാട്ടിലാകെ ചർച്ച ആയിരിക്കുകയാണ്. മോഷണംപോയ മുതൽ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞതായും വീട്ടുകാർ അറിയിച്ചു…