കളിക്കാൻ പോയ മകൻ ഭക്ഷണത്തിനായി സുഹൃത്തിനെ കൂട്ടി വന്നപ്പോൾ മാതാപിതാക്കൾ ഞെട്ടി.

ഫ്രിഡ്ജിൽ നിന്ന് ആവശ്യമുള്ള സാധനങ്ങൾ പുറത്തെടുക്കുന്ന അതിനിടെയാണ് സ്റ്റെഫാനി ബ്രൗൺ പുറകിൽ കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. പുറത്തു കളിക്കുകയായിരുന്ന മകൻ ഡോമിനിക് ആയിരുന്നു പിന്നിൽ. ഡൊമിനിക്കിന് ഒപ്പമുണ്ടായിരുന്ന പുതിയ ചങ്ങാതിയെ കണ്ടു സ്റ്റെഫാനി തെല്ലുന്ന് അമ്പരന്നു ,ഒരു മാൻകുട്ടി ആയിരുന്നു. ആ നാലുവയസുകാരനെ ഒപ്പമുണ്ടായിരുന്നത്. വെർജീനിയയിലെ റിസോർട്ടിൽ അവധിക്കാലം ചിലവഴിക്കാൻ എത്തിയതായിരുന്നു കുടുംബം. അതിനിടയിലാണ് ഡൊമിനിക് പുറത്തിറങ്ങാൻ ഇറങ്ങിയത്.

തിരികെ വന്നതു മാൻ കുട്ടിയുമായി. ഡൊമിനിക് മായി നല്ല അടുപ്പമുള്ളത് പോലെയായിരുന്നു മാൻ കുട്ടിയുടെ പെരുമാറ്റം എന്ന് തന്നെ അമ്പരപ്പിച്ചു എന്ന് സ്റ്റെഫാനി പറയുന്നു. നിമിഷനേരത്തേക്ക് അമ്പരപ്പ് നീണ്ടെങ്കിലും വേഗം തന്നെ ഫോൺ കയ്യിലെടുത്ത് അപൂർവ്വ സുഹൃത്തുക്കളുടെ ഫോട്ടോസ് സ്റ്റെഫാനി പകർത്തി . പിന്നീട് ചിത്രം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. സ്റ്റെഫാനിയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി .രണ്ടു കുട്ടികളും വളരെ ക്യൂട്ട് ആണെന്ന് നിരവധിപേർ കമന്റ് ചെയ്തു.

പതിനായിരത്തോളം പേരാണ് ഇതിനോടകം പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് പേർ പോസ്റ്റ് ഷെയർ ചെയ്തു. വിര പരിചിതരെപോലെ ആണ് ഇരുവരും തോന്നിപ്പിക്കുന്നത് എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ, മനോഹരമായ കാഴ്ച എന്ന് മറ്റുപലരും പ്രതികരിച്ചു. കുറച്ചു ഭക്ഷണം നൽകാനാണ് ഡൊമിനിക് ആൺകുട്ടിയെ വീടിനുള്ളിലേക്ക് കൂടി വന്നതെന്ന് സ്റ്റെഫാനി പറഞ്ഞു.

പിന്നീട് അതിനെയും കൂട്ടി പുറത്തേക്ക് പോകാൻ മാൻ കുട്ടിയുടെ അമ്മ തിരഞ്ഞു നടക്കുന്നുണ്ടാവും എന്നും പറഞ്ഞപ്പോൾ ഡോമിനിക് മാൻകുട്ടിയെ പുറത്തുകൂടി പോയി മടങ്ങിയെത്തിയതായും സ്റ്റെഫാനി കൂട്ടിച്ചേർത്തു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.