ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിലുള്ളവർ നമ്മെ സ്വാധീനിച്ചേക്കാം.

രാവിലെ ജോലിക്ക് പുറപ്പെടാനുള്ള തിരക്കിനിടയിൽ ആണ് ഒരു മരണവാർത്ത അയാളെ തേടിയെത്തിയത്. മരിച്ചത് തന്റെ ആരും അല്ലെങ്കിൽ കൂടി വെള്ളത്തിൽ മുങ്ങിതാണ് ശ്വാസത്തിനായി ഇടയുന്ന പോലെയുള്ള അവസ്ഥയാണ് ആ വാർത്ത കേട്ടപ്പോൾ അവനെ അനുഭവപ്പെട്ടത്. കഴുത്തിൽ കുരുക്കിട്ട കോൾ ടൈ വലിച്ചൂരി എറിഞ്ഞു ഫ്രിഡ്ജിൽ നിന്നെടുത്ത ഒരു കുപ്പി വെള്ളം മുഴുവൻ കുടിച്ചിട്ടും അവന്റെ ശ്വാസനിശ്വാസങ്ങൾ സാധാരണഗതിയിൽ എത്താൻ അൽപം സമയമെടുത്തു അവസാനമായി ഒന്നു കാണണം.

അവൻ ഉറപ്പിച്ചു സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞു അവൻ നാട്ടിലേക്ക് പുറപ്പെട്ടു. മൂന്നുമണിക്കൂർ നീണ്ട ഗ്രീൻ ഒടുവിൽ വീട്ടിലെത്തിയ അവൻ കാർ പാർക്ക് ചെയ്തു വന്നതാണെന്ന് അമ്മയുടെ പരിഭവത്തിൽ മറുപടിയൊന്നും പറഞ്ഞില്ല. പറഞ്ഞാലും ഒരു കള്ളുകുടിയൻ മരണത്തിന് ലീവെടുത്ത് വരാൻ മാത്രം തനിക്ക് അയാളുമായുള്ള ബന്ധം എന്നോർത്ത് അവർ അത്ഭുതപ്പെട്ടേക്കാം.

ആരോടും ഒന്നും ഉരിയാടാതെ അവർ മരണവീട്ടിലേക്ക് നടന്നു ദൂരെനിന്നു നീല ടാർപോളിൻ ഷീറ്റ് മരിച്ച ദാസൻ മാമന്റെ നാട്ടുകാരുടെ പാമ്പ് ദാസൻ വീട് അവൻ കണ്ടു. പുലർച്ചെ പെയ്ത മഴയിൽ ചെറു കെട്ടിക്കിടക്കുന്ന വഴിയും താണ്ടി അവൻ അങ്ങോട്ട് എത്തി. വിരലിലെണ്ണാൻ മാത്രം ആളുകൾ അവിടെ കൂടിയിരിക്കുന്നു മുറ്റത്തിരുന്ന് നീല കസേരകൾ ഒഴിഞ്ഞുകിടക്കുന്നു.

തവിട്ട് നിറമുള്ള ദാസൻ മാമന്റെ നായ മാത്രം ഒരു കസേരകളിൽ ഇടം പിടിച്ചു കിടക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി അയാൾ എപ്പോൾ കണ്ടാലും കൂടെ വാലുപോലെ ഈ നായയും ഉണ്ടായിരുന്നു. അയാൾക്ക് ആകെയുള്ള ബന്ധു അതുമാത്രമാണ് ആ മിണ്ടാപ്രാണിയുടെ മുഖത്തെ മൂകത കണ്ടപ്പോൾ അവനു തോന്നി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.