ദൈവ തുല്യനായി യുവാവ് ഒത്തിരി ആളുകളുടെ മനസ്സു നിറയ്ക്കുന്നു.

ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ. അനാഥനായി ഒരു നേരത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷയെടുത്ത് യുവാവ്. ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്ക് മുന്നിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ ലോകം. ഈ ഭൂമിയിൽ അനാഥയായി ആരും എത്താറില്ല ചില സാഹചര്യങ്ങളാണ് പലരെയും അനാഥൻ ആക്കുന്നത്. ഇപ്പോഴിതാ അനാഥനായ യുവാവിനെ ജീവിതകഥയാണ് സോഷ്യൽ ലോകത്ത് ചർച്ചയായിരുന്നു. അനാഥനായി മധുരയിൽ എത്തിയ യുവാവിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു.

വിശപ്പ് സഹിക്കാനാവാതെ ആരും തുണയില്ലാതെ 7മാസം ഭിക്ഷയെടുത്തു കടത്തിണ്ണയിൽ അന്തിയുറങ്ങിയ ഇട്ടു മുന്നോട്ടുകൊണ്ടുപോയി. ദിവസവും 150 രൂപ മുതൽ 200 രൂപ വരെ ഭിക്ഷയെടുത്ത് ഉണ്ടാക്കിയ പണം ചെലവ് കഴിഞ്ഞ് മിച്ചം പിടിച്ച് 7000 രൂപ വരെ സ്വരൂപിച്ചു. അതിൽ 5000 രൂപ കൊടുത്ത് വീട് വാടകയ്ക്ക് എടുക്കുകയും മിച്ചമുള്ള 2000 രൂപയ്ക്ക് സൈറ്റിൽ ചായ വിൽപ്പന നടത്താനും യുവാവ് തീരുമാനിച്ചു. തന്നെ കഷ്ടപ്പാടിന് മുന്നിലും അതുപോലെ ജീവിതം വിജയിച്ച കാണിക്കാൻ ഉള്ളതാണ് എന്നുള്ളത് യുവാവിനെ തീരുമാനം കണ്ടും ആവണം ദൈവം അദ്ദേഹത്തെ കൈവിടില്ല.

ചായ വില്പനയിൽ നല്ല പുരോഗതിയുണ്ടായി. സ്വന്തമായി വരുമാനം ഉണ്ടാക്കാനും കച്ചവടം മെച്ചപ്പെടുത്താനും യുവാവ് പ്രയത്നിച്ചു. കച്ചവടത്തിലും വരുമാനത്തിലും പുരോഗതി ഉണ്ടായതോടെ യുവാവിനെ പുതിയ ജോലിയാണ് നിറഞ്ഞമനസ്സോടെ സോഷ്യൽ മീഡിയ കൈയടിച്ച് സ്വീകരിച്ചത്. തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ദിവസവും തന്നാൽ കഴിയുന്ന ആളുകളിലേക്ക് ഒരുനേരത്തെ ഭക്ഷണം പാകം ചെയ്ത് ഭക്ഷണപ്പൊതികൾ ആയി ആരോരുമില്ലാതെ കടത്തിണ്ണയിൽ അഭയം പ്രാപിക്കുന്ന വൃദ്ധർക്ക് എത്തിക്കുകയാണ് ഈ യുവാവ് ഇപ്പോൾ.