ഇത് കണ്ടവർ ഒരിക്കലും ഭക്ഷണം പാഴാക്കുകയില്ല.

ലോക്കഡൗണിൽ വീട്ടിലിരുന്ന് തിന്നും കുടിച്ചും ആഘോഷമാക്കുകയാണ് ഇന്ത്യയിലെ സമ്പന്നർ. എന്നാൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെയും ദരിദ്രരുടെയും അവസ്ഥ നാൾക്കുനാൾ പരിതാപകരമായി തുടരുകയാണ്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ ചങ്കു തകർക്കുന്നത്. ലോക്ക്ഡൗണിലൂടെ ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണ് കരളലിയിക്കുന്ന കാഴ്ച ഇന്ത്യക്കാരുടെ മുഴുവൻ കണ്ണീരു ആകുന്നത്. ആഗ്രയിലെ രാം ബാക്കവി സംഭവം നടന്നത് . പാൽ കൊണ്ടു പോകുന്ന കണ്ടെയ്നർ മറിഞ്ഞ് പാൽ റോഡിലേക്ക് ഒഴുകി.

ആഹാരം കിട്ടാതിരുന്ന ഒരു കൂട്ടം തെരുവുനായ്ക്കൾ ഈ പാൽ നക്കി കുടിക്കാൻ എത്തി . എന്നാൽ പട്ടിണി കൊണ്ട് അവശനായ ഒരു മനുഷ്യൻ ഒരു മണിക്കൂർ അതിലേക്ക് ആർത്തിയോടെ റോഡിലൂടെ പരന്നൊഴുകിയ പാൽ രണ്ടു കൈകളും കൊണ്ട് കോരി നിറയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വിശപ്പിനു മുന്നിൽ മനുഷ്യരും മൃഗങ്ങളും തുല്യമാകുന്ന അവസ്ഥ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വൈറലാകുന്നത്. ഭക്ഷണം പാഴാക്കി കളയുന്ന കുട്ടികളെയും മുതിർന്നവരെയും ഈ കാഴ്ച കാട്ടിക്കൊടുക്കണം.

നിങ്ങൾ പാഴാക്കുന്ന ഭക്ഷണം പലരുടെയും വിശപ്പ് ആകും അകറ്റുക. ലോക്കഡൗണിൽ കുട്ടൻ ഭക്ഷണങ്ങളും പാചക പരീക്ഷണങ്ങൾ നടത്തി വിഭവങ്ങൾ പാഴാക്കുന്നവർ ഒരു നേരത്തെ ആഹാരം കഴിക്കാൻ ഇല്ലാത്തവരെ പറ്റി ഓർക്കണം എന്ന് പറഞ്ഞാണ് പല പ്രമുഖരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആരും പട്ടിണി കിടക്കില്ല എന്ന് കേന്ദ്രസർക്കാർ ഉറപ്പിച്ചു പറയുമ്പോഴും ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലും ഇപ്പോഴും പലരും പട്ടിണിയിലാണ്.

കൊറോണ വൈറസിനെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യത്താകമാനം ജനങ്ങൾക്കിടയിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പട്ടിണിയാകും എന്ന ഭയത്തിൽ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കാൽനടയായി സ്വദേശത്തേക്ക് പലായനം ചെയ്തിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.