ഇത്തരം ലക്ഷണങ്ങൾ അന്നനാളത്തിലെ കാൻസർ ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല

അന്നനാളത്തിൽ കണ്ടുവരുന്ന ക്യാന്സറിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ ഡോക്ടർ വിശദീകരിക്കുന്നത്. അന്നനാളത്തിലെ ക്യാൻസറിനെ കുറിച്ച് ധാരാളം സംശയങ്ങൾ ഉയർന്നുവരാറുണ്ട് ഉണ്ട്. സാധാരണയായി രോഗികൾ ചോദിക്കുന്ന ചോദ്യം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ ആയിട്ട് സാധിക്കുമോ. ഈ രോഗത്തെക്കുറിച്ച് പെട്ടെന്ന് കണ്ടു പിടിക്കാൻ ആയിട്ട് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ. നിർഭാഗ്യകരമെന്നു പറയട്ടെ അന്നനാളത്തിലെ കാൻസർ നേരത്തെ കണ്ടുപിടിക്കാനായി പ്രത്യേക രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല.

അന്നനാളത്തിൽ ഒരു മുഴ ഉണ്ടായി അത് കുറച്ചു വലിപ്പം ആകുമ്പോൾ തന്നെ ആണ് രോഗലക്ഷണങ്ങൾ ചെറുതായെങ്കിലും കാണിച്ചു തുടങ്ങുകയുള്ളൂ. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണം നമുക്ക് ഇറങ്ങി പോകാതെ കെട്ടി നിൽക്കുന്ന ഒരു അവസ്ഥ ഭക്ഷണം ഇറങ്ങി പോകുവാനുള്ള ഒരു ബുദ്ധിമുട്ട്. ഇങ്ങനെ ഉണ്ടാകുമ്പോൾ തന്നെ മുഴ ആവശ്യത്തിന് വളർന്നിട്ടും ഉണ്ടാകും. നമ്മുടെ ആളുകളുടെ ഇടയിൽ കാണുന്ന ഒരു പ്രവണത ഇങ്ങനെ ഒരു ബുദ്ധിമുട്ട് കണ്ടാൽ സാധാരണ ആളുകൾ ചെയ്യുന്നത്.

കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൻറെ ക്രമം മാറ്റുക ചോറു കഴിച്ചു കൊണ്ടിരിക്കുന്ന ആളുകളാണ് എങ്കിൽ അത് കഞ്ഞി യിലേക്ക് മാറ്റും. ഇങ്ങനെ ചെയ്യുമ്പോൾ ഒന്നോ രണ്ടോ മാസം മുന്നോട്ട് വൈകും. ഡോക്ടറെ പറയാനുള്ള പ്രധാനപ്പെട്ട ഒരു കാരണം നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം നമുക്ക് ഇറക്കുവാൻ സാധാരണയിൽ നിന്ന് എന്തെങ്കിലും ഒരു മാറ്റം വന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ ആഴ്ച കൂടുതൽ വെയിറ്റ് ചെയ്യാതെ.

അടുത്തുള്ള ഒരു ഡോക്ടറെ കാണുകയും അവർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ചെയ്യുകയും വേണ്ടിവന്നാൽ എൻഡോസ്കോപ്പി പോലുള്ള ടെസ്റ്റുകൾ ചെയ്തു രോഗമുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.