ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം ഇനി ഒരിക്കലും ഉണ്ടാവുകയില്ല

മലബന്ധം പലരെയും അലട്ടുന്ന പ്രശ്നമാണ്. ചിലർ ഏറെ സമയം ടോയ്‌ലറ്റിൽ ചിലവഴിക്കും. പത്രം വായിക്കും ഫോൺ നോക്കിയും എല്ലാം തന്നെ ടോയ്‌ലറ്റിൽ സമയമെടുക്കുന്ന വരുണ്ട്. ഇതുപോലെ ചിലർക്ക് സ്ഥിരം മരുന്നുകൾ കഴിക്കേണ്ടി വരുന്നു. എന്നാൽ മലബന്ധവും നാം ടോയ്ലറ്റ് ഉപയോഗിക്കുന്ന രീതിയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ടോയ്ലറ്റ് ശരിയായി ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാക്കൂ. മലാശയത്തിലെ സമീപത്തുള്ള പുബോറക്റ്റലിസ് മസിലുകൾ ആണ് മലം പോകുന്നതിനെ സ്വാധീനിക്കുന്നത്.

കഴിക്കുന്നതിൽ ബാക്കി വരുന്നത് വൻകുടലിലെ താഴത്തും മലാശയത്തിൽ ഉം വന്നു നിൽക്കുന്നു. മലാശയത്തിൽ നിന്നും മലം പുറത്തേക്ക് അറിയാതെ പോകുന്നത് തടയാൻ പുബോറക്റ്റലിസ് മസിലുകൾ ആണ് സഹായിക്കുന്നത്. ഇവ ലാക്സ് ആകുമ്പോഴാണ് മലം പോകുന്നത്. ക്ലോസറ്റ് ഉപയോഗിക്കുന്ന പൊസിഷൻ ശരിയല്ലെങ്കിൽ ഈ മസിലുകൾ വല്ലാതെ ടൈറ്റ് ആകും. മലം പോകില്ല. ഇവർ ടൈറ്റ് ആകുമ്പോൾ മലാശയ ഭാഗം ചെരിഞ്ഞു പോകും.

ഇതോടെ മലം പോകില്ല. പൊതുവേ രണ്ടുതരം ടോയ്‌ലെറ്റുകൾ ഉണ്ട്. ഇന്ത്യൻ ടോയ്ലറ്റും യൂറോപ്യൻ ക്ലോസറ്റ് കളും. ഇന്ത്യൻ ടോയ്‌ലറ്റിൽ നാം ഇരുവശത്തും കാലുകൾ കുത്തിവെച്ച് ഇരിക്കുമ്പോൾ മസിലുകളെ റിലാക്സ് ആയി മലം പെട്ടെന്ന് തന്നെ പോകും. എന്നാൽ യൂറോപ്യൻ ക്ലോസറ്റിൽ സ്റ്റൂളിലോ മറ്റോ ഇരിക്കുന്ന രീതിയിലാണ്. ഇതിലൂടെ പുബോറക്റ്റലിസ് മസിലുകൾ റിലാക്സ് ആകില്ല. മലം കൃത്യമായി പോകില്ല.

മലം പോകാൻ ഇരിക്കുമ്പോൾ കൂടുതൽ ബലം കൊടുക്കാൻ നമ്മൾ ശ്രമിക്കും. ഇത് നടുവേദന ഫിഷർ പൈൽസ് പോലുള്ള അവസ്ഥകൾക്കും മുറിവുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.