ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാൻ പോവുന്ന പെൺകുട്ടികൾ തീർച്ചയായും അറിഞ്ഞിരിക്കണം.

വിവാഹത്തിനു ശേഷമുള്ള ആഘോഷങ്ങളും സംഗീതനൃത്ത വിരുന്നുകളും എല്ലാം പലർക്കും പരിചയം ഉള്ളതാണ്. എന്നാൽ വിവാഹം കഴിഞ്ഞു വധുവും വരനും കളരിപ്പയറ്റ് ഏതെങ്കിലും ആയോധനകലയും അവതരിപ്പിക്കുന്നത് അത്ര കേട്ട് പരിചയമുള്ള കാര്യമായിരിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിലൊരു വീഡിയോ വൈറലാകുകയാണ്. ടീ നിഷ എന്നാണ് വധുവിന്റെ പേര്. സിലമ്പം എന്ന ആയോധനകലയാണ് നിഷ വിരുന്നുകാർക്ക് മുന്നിൽ അവതരിപ്പിച്ചത്. വാൾ ഉപയോഗിച്ചായിരുന്നു പ്രകടനം.

എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും ആയോധനകല അഭ്യസിക്കുന്നത് എന്ന ഇരുപത്തിരണ്ടുകാരിയായ നിഷ പറയുന്നു. വിവാഹ ദിവസം ഈ റോക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു അമ്പരന്നു ഇരിക്കുകയാണ്. ശീലങ്ങളെ ഒക്കെ മാറ്റിമറിക്കു നിഷ കൂടുതൽ പെൺകുട്ടികൾക്ക് പ്രചോദനമാകട്ടെ. നിഷയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഉദ്യോഗസ്ഥരായ സുപ്രിയ സൗഹ ട്വിറ്റ് ചെയ്തു. മുറച്ചെറുക്കൻ ആയ രാജകുമാരൻ നിഷ വിവാഹം ചെയ്തത്.

തന്നെ ആയോധനകല പഠിപ്പിച്ചതും രാജകുമാർ തന്നെയാണെന്ന് നിഷ പറയുന്ന. ടീ ഷർട്ടും പാൻസും ഒക്കെ ധരിച്ചാണ് സാധാരണ സിലമ്പ് ചെയ്യാറുള്ളത് എന്നും സാരിയും ആഭരണവും ഒക്കെ ധരിച്ച് ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ടി എന്നും നിഷ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് കമൻറ് ആയി നൽകിയിരിക്കുന്നത് വിവാഹത്തിന് മക്കളെ കുറെ സ്വർണ്ണം കൊടുത്തു കെട്ടിച്ച് അയച്ചാൽ മാത്രം പോരാ കുട്ടികളെ ഇത്തരത്തിലുള്ള എന്തെങ്കിലും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു അവർക്ക് വേണ്ട ആത്മധൈര്യം നൽകണമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.