എല്ലാ തൈറോയ്ഡ് മുഴകളും കാൻസർ ആണോ എന്ന് തിരിച്ചറിയാനുള്ള ചില കാര്യങ്ങൾ

തൈറോയ്ഡ് മുഴ കളെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു. ഇതിനെക്കുറിച്ച് വളരെ വലിയ തെറ്റിദ്ധാരണകൾ ഇന്ന് സമൂഹത്തിൽ ഉണ്ട്. ഈ മുഴകളുടെ പ്രാധാന്യം എന്താണ്?? എല്ലാ മുഴകളും ശസ്ത്രക്രിയ ചെയ്യേണ്ട കാര്യമുണ്ടോ? എല്ലാ തൈറോയ്ഡ് മുഴകളും കാൻസർ ആണോ? ഇതിൽ കാൻസർ ഉണ്ടാകുവാനുള്ള സാധ്യത എത്രത്തോളമുണ്ട്.? ഏതുതരം മുഴകളാണ് പ്രശ്നമുണ്ടാക്കുന്ന മുഴകൾ? എങ്ങനെയാണ് ഇതിനെ നമ്മൾ തിരിച്ചറിയുന്നത്? ഇത്തരത്തിലുള്ള സംശയങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇത് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ്. 100 പേരിൽ 30 പേർക്ക് എങ്കിലും തൈറോയ്ഡ് ഗ്രന്ഥിയുടെ അകത്തുള്ള മുഴകൾ നമുക്ക് കണ്ടുപിടിക്കുവാൻ ആയിട്ട് സാധിക്കും.

അതുകൊണ്ട് ഇത് വളരെ കോമൺ ആയിട്ടുള്ള ഒരു സാഹചര്യം കൂടിയാണ്. നമുക്ക് ആദ്യം മനസ്സിലാക്കാൻ തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിന് മധ്യഭാഗത്ത് ഇരിക്കുന്ന ചിത്രശലഭത്തിനെ രൂപത്തിലുള്ള ഒരു ഗ്രന്ഥിയാണ് ഈ ഗ്രന്ഥിയിൽ നിന്നാണ് തൈറോയ്ഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നത്. അപ്പോൾ പല രോഗികൾക്കും ഉള്ള ആദ്യത്തെ സംശയം. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം അതായത് ഫോർമോൺ കൂടുതൽ ഉണ്ടാകുന്നു അല്ലെങ്കിൽ ഹോർമോൺ കുറവുണ്ടാകുന്നു ഇതും തൈറോയ്ഡ് മുഴകളും തമ്മിൽ ഒരു റിലേഷൻ ഉണ്ടാകണമെന്നില്ല.

എന്നുപറഞ്ഞാൽ തൈറോയ്ഡ് മുഴകളുള്ള ഗ്രന്ഥികൾ കൃത്യമായ ഹോർമോണുകൾ ഉണ്ടാക്കാം ഹോർമോണുകൾക്ക് വ്യതിയാനം ഉണ്ടാകണമെന്ന് നിർബന്ധമില്ല. അതുപോലെതന്നെ ഹോർമോൺ വ്യതിയാനം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ആ ഗ്രന്ധിയിൽ മുഴകൾ ഉണ്ടാകണമെന്നും നിർബന്ധമില്ല. അതുകൊണ്ട് ഇത് രണ്ട് വ്യത്യസ്തമായ പ്രശ്നങ്ങളാണ്. അത് നമ്മൾ ആദ്യം മനസ്സിലാക്കുക.

തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ ഒരിക്കലും സിംപ്റ്റംസ് ഇല്ലാത്തതാണ്. അതുകൊണ്ട് ഇത് എങ്ങനെ മനസ്സിലാക്കാം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.