ഈ വളർത്തുനായ ചെയ്ത പ്രവർത്തി എല്ലാവരെയും വളരെയധികം ഞെട്ടിച്ചു..

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ആളെ പിടികൂടാൻ സഹായിച്ചത് വളർത്തുനായ. കോയമ്പത്തൂർ സെൽവ പുറത്താണ് 30 കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിലീപ്കുമാർ എന്നയാളെ വളർത്തുനായയുടെ സഹായത്തോടെ നാട്ടുകാർ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം മാനസിക വൈകല്യമുള്ള യുവതി സഹോദരനെ വീടിനുസമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വർണ്ണപ്പണിക്കാരൻ ആയ ദിലീപ്കുമാർ യുവതി താമസിക്കുന്ന ഷെഡ്ഡിൽ എത്തി.

രാത്രിയായിട്ടും യുവതിയുടെ ഷെഡ്ഡിൽ വെളിച്ചമോ മറ്റോ കാണാതിരുന്ന തോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാരും സംശയമായി. തുടർന്ന് യുവതി താമസിക്കുന്ന എടുത്ത് പരിശോധന നടത്തിയപ്പോഴാണ് ഒളിച്ചിരുന്ന് ദിലീപ്കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഇവരുടെ വീട്ടിലെ വളർത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലിൽ കടിക്കുകയും ചെയ്തു. ജീൻസ് പാഡിൽ കടിച്ചു മായ പ്രതിയെ ഓടാൻ അനുവദിക്കാതെ വളഞ്ഞ് വെച്ചു.

പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാർ ദിലീപ്കുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ മർദ്ദിച്ചവശനാക്കി ശേഷമാണ് നാട്ടുകാർ പോലീസിന് കൈമാറിയത്. ദിലീപ്കുമാർ നേരത്തെയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും ഒരിക്കലും സംഭവങ്ങൾ നടക്കരുതെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.