ഈ അഞ്ചു കാരണങ്ങൾ ഹാർട്ട്അറ്റാക്ക് ഉണ്ടാക്കും

ഹൃദ്രോഗത്തെ കുറിച്ചും ഹൃദ്രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഡോക്ടർ വിശദീകരിക്കുന്നു. നമ്മുടെ കേരളത്തിൽ നാലു മുതൽ 10 ശതമാനം വരെ ആളുകളിൽ ഇന്നിപ്പോൾ ഹൃദ്രോഗം കണ്ടുവരുന്നു. ഹൃദ്രോഗത്തിന് അഞ്ചു പ്രധാന കാരണങ്ങൾ ഒന്ന് പൊണ്ണത്തടി രണ്ട് വ്യായാമമില്ലായ്മ മൂന്ന് പുകവലി 4 പ്രമേഹം ഹൈ കൊളസ്ട്രോൾ ലെവൽ ഉയർന്ന രക്തസമ്മർദം അഞ്ചാമതായി ഫാമിലി ഹിസ്റ്ററി. ഇന്ന് ചെറുപ്പക്കാരിലും പ്രായമായവരിലും കാണുന്ന പൊണ്ണത്തടിയും ശരിയായ ഭക്ഷണക്രമം ഇല്ലായ്മയും ഹൃദ്രോഗ ത്തിൻറെ പ്രധാനപ്പെട്ട കാരണങ്ങളാണ്.

ഒരു ആരോഗ്യപരമായി ആയിട്ടുള്ള ഭക്ഷണക്രമം എന്നുപറഞ്ഞാൽ നമ്മുടെ ഭക്ഷണത്തിൽ ധാരാളം ഫ്രൂട്ട്സും വെജിറ്റബിൾസും ഉൾപ്പെടുത്തുക ഫൈബർ അടങ്ങിയ ഭക്ഷണം നമ്മൾ കഴിക്കുക ഉദാഹരണത്തിന് ഓട്സ് ബ്രൗൺ ബ്രഡ് ആപ്പിൾ ചോളം കാബേജ് ഇവയെല്ലാം ഫൈബർ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലമാക്കുക മധുരപലഹാരങ്ങൾ ഷുഗർ ഇല്ലാത്തവർക്കും മധുരപലഹാരങ്ങൾ കഴിവതും കുറയ്ക്കുക.

ഇനി പറയാൻ പോകുന്നത് ശരിയായ വ്യായാമമില്ലായ്മ. ശരിയായ വ്യായാമമില്ലായ്മ ഹൃദ്രോഗത്തിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും അരമണിക്കൂർ വീതം നമ്മൾ എക്സസൈസ് നടത്തം പോലുള്ള വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. ക്രമമായ വ്യായാമം കൊണ്ട് 20 ശതമാനംവരെ ഹൃദ്രോഗത്തെ മറ്റുള്ളവരെ അപേക്ഷിച്ച് നമുക്ക് കുറയ്ക്കുവാൻ പറ്റും തുടർന്ന്.

പറയുന്നത് പുകവലിയെ പറ്റിയാണ്. പുകവലിമൂലം രക്തധമനികളിൽ ചുരുങ്ങുകയും അതുമൂലം ഹൃദയത്തിൻറെ പേശികളിൽ ഓക്സിജൻ ഇല്ലായ്മയും ഉണ്ടാകുന്നതാണ്. കൂടാതെ പുകയിലയിൽ ഉള്ള കാർബൺമോണോക്സൈഡ് റാഡിക്കൽസ് കെമിക്കൽസ് എല്ലാം ഹാർട്ടറ്റാക്ക് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നു കൂടിയാണ്. കൂടുതൽ അറിവുകൾ നേടുന്നതിനായി വീഡിയോ മുഴുവനായി കാണുക.