ദിവസം കുമ്പളങ്ങ ജ്യൂസ് കഴിച്ചുനോക്കൂ ശരീരത്തിലെ കൊഴുപ്പ് അലിഞ്ഞു പോകുന്നത് കാണാം

പ്രതിരോധശേഷി യുടെ പ്രാധാന്യം നാൾക്കുനാൾ കൂടി വരികയാണല്ലോ. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭക്ഷണശീലങ്ങളിൽ ഏക പലരും മടങ്ങി തുടങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒരിക്കലും മാറ്റി നിർത്താനാവാത്ത പച്ചക്കറിയാണ് കുമ്പളങ്ങ. നിസാരമെന്ന് തോന്നാമെങ്കിലും നിരവധി പോഷകഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. കുമ്പളങ്ങ ജ്യൂസ് ആക്കി കുടിക്കാം. അല്ലെങ്കിൽ പുഴുങ്ങി കഴിക്കാം തോരൻ ആക്കിയും കഴിക്കാം കൂടുതൽ ഗുണം ലഭിക്കണമെങ്കിൽ പുഴുങ്ങിയോ ചണ്ടി കളയാതെ ജ്യൂസ് ആക്കിയോ കഴിക്കാം. ദഹനപ്രശ്നങ്ങൾ ക്ക് ഏറ്റവും മികച്ച പരിഹാരമാണ് കുമ്പളങ്ങ. ജലം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എളുപ്പം തിരിക്കും.

നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അസിഡിറ്റി ഗ്യാസ് എന്നിവ അകറ്റും. കാലറി കുറവായതിനാൽ പെട്ടെന്ന് ദഹിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് കുമ്പളങ്ങ. ചെറിയ അളവിൽ കുമ്പളങ്ങ കഴിച്ചാൽ പോലും ഏറെനേരം വയർ നിറഞ്ഞതായി അനുഭവപ്പെടും. കുമ്പളങ്ങിയിൽ കാലറി കുറവാണ് ശരീരഭാരം കുറയ്ക്കാൻ ലോ കാർബോഹൈഡ്രേറ്റുകൾ ഫലപ്രദമാണ്. കൊഴുപ്പ് വളരെക്കുറച്ചുമാത്രം അടങ്ങിയതിനാൽ ശരീരഭാരം കൂടാതെ സഹായിക്കും. അനീമിയ പോലുള്ള പ്രശ്നങ്ങൾക്കുള്ള ഉത്തമമായ പരിഹാരമാണ് കുമ്പളങ്ങ. ഇതിൽ അയൺ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അയൺ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കും. കൂടാതെ രക്തം വർദ്ധിപ്പിക്കുവാനും രക്തം ശുദ്ധീകരിക്കുവാനും ഇവ സഹായിക്കും. കുമ്പളങ്ങ ഇൻസുലിൻ ഉല്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുകയും അതുവഴി പ്രമേഹം കുറയ്ക്കും ചെയ്യും. ദിവസവും കുമ്പളങ്ങ കഴിക്കുന്നത് ശീലമാക്കിയാൽ തൈറോയ്ഡ് വരാനുള്ള സാധ്യതയും തൈറോയ്ഡ് രോഗവും ഇല്ലാതാവുന്നതാണ്.

ദിവസവും കുമ്പളങ്ങ കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നില നിർത്താൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കാൻ കുമ്പളങ്ങ സഹായിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.