കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് ഏതെല്ലാം സന്ദർഭങ്ങളിലാണ്. മരുന്നു കഴിക്കുമ്പോൾ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം

നിങ്ങൾക്കെല്ലാവർക്കും അറിയാം കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് വളരെ സാധാരണയാണ്. ചിലർക്ക് ട്രൈഗ്ലിസറൈഡ് കൂടുന്നു ചിലർക്ക് ടോട്ടൽ കൊളസ്ട്രോൾ കൂടുന്നു ചിലർക്ക് എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നു മറ്റു ചിലർക്ക് ഇവിടെ എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയുന്നു അങ്ങനെ നിരവധി കൊളസ്ട്രോൾ പ്രശ്നങ്ങൾ ആണ് ഇന്ന് നമുക്ക് ഉള്ളത് കൊളസ്ട്രോൾ പ്രശ്നത്തിന് ചികിത്സ ഒരുപാട് മരുന്നുകൾ ഉണ്ട് അതുകൂടാതെ ജീവിത ശൈലി ക്രമീകരണവും ഉണ്ട്. കൊളസ്ട്രോൾ പ്രശ്നങ്ങൾ ജീവിതശൈലി രോഗം ആയിട്ടാണ് നമ്മൾ കണക്കാക്കുന്നത്.

കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് നിങ്ങൾക്ക് മിക്കവർക്കും അറിയാം. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ശരിക്കും ആവശ്യമായിട്ടുള്ള ഒരു വസ്തുവാണ് അതു വളരെയധികം പ്രയോജനപ്പെട്ടു പലകാര്യങ്ങൾക്കും ഇത് ആവശ്യവുമാണ്. പക്ഷേ ഇത് കൂടി കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായി നമുക്ക് ഹൃദയാഘാതം വരുവാനുള്ള സാധ്യത കൂടുന്നു ഹൃദയാഘാതം ഉണ്ടാകുവാനുള്ള പ്രധാനപ്പെട്ട കാരണം ഹൃദയത്തിന് രക്തം നൽകുന്ന ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നു എന്ന് നിങ്ങൾക്ക് അറിയാം.

ബ്ലോക്ക് ഉണ്ടാകുന്നത് കൊളസ്ട്രോൾ അടിഞ്ഞുകൂടി അതിൽ മറ്റു പല കാൽസ്യവും ഒക്കെ ഡെപ്പോസിറ്റ് ചെയ്ത് ആണ് ഇങ്ങനെ ബ്ലോക്ക് ഉണ്ടാകുന്നത് ഇതിനെപ്പറ്റി നിങ്ങൾക്ക് നല്ലവണ്ണം അറിയാവുന്നതാണ്. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉണ്ടായാലും മരുന്നു കഴിക്കാൻ ഡോക്ടർമാർ പറഞ്ഞാലും ധാരാളമാളുകൾ ഇത് ചെയ്യാറില്ല അവരൊക്കെ ഇത് എങ്ങനെയെങ്കിലും ഭക്ഷണം നിയന്ത്രണങ്ങൾ കൊണ്ടു വ്യായാമം കൊണ്ടോ ഇതിനെ പരിഹരിക്കാം എന്നുള്ളതാണ്.

അവരുടെ വിശ്വാസം അവർ അതനുസരിച്ചാണ് അവർ നീങ്ങുന്നത്. ഇന്ന് ഇവിടെ പ്രധാനമായും പറയുന്നത് കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് ഏതെല്ലാം സന്ദർഭങ്ങളിലാണ്. മരുന്നു കഴിക്കുമ്പോൾ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.