അസിഡിറ്റി ഇല്ലാതാക്കുവാൻ ചില വഴികൾ

ജോലിത്തിരക്കിനിടയിൽ ആഹാരം കഴിക്കുന്നത് കൃത്യനിഷ്ഠ പാലിക്കാത്ത വരാണ് മിക്കവരും. എന്നാൽ ഈ ശീലം ഏറെ നാൾ തുടർന്നാൽ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും. ആദ്യമായി കാണുന്ന ലക്ഷണം ഭക്ഷണം കഴിച്ചു ഉടൻ വയറെരിച്ചിൽ ആണ്. ഇതിന് ചികിത്സ ലഭിച്ചില്ലെങ്കിൽ അള്സറും പിന്നീട് ക്യാൻസറുമായി മാറാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിൽതന്നെ ശ്രദ്ധയും കരുതലും വേണ്ട ഒരു അസുഖമാണ് അസിഡിറ്റി. ഉദര ഗ്രന്ഥികൾ അമിതമായി ആസിഡ് ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.

നാം കഴിക്കുന്ന ആഹാരത്തിൽ ദഹിപ്പിക്കാൻ ആയി മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദിപ്പിക്കുന്നത്. ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാർഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തില് ചെറുകുടൽ തുടങ്ങുന്ന ഭാഗത്തോ ദുർബലത ഉണ്ടാവുകയും കാലക്രമേണ അൾസറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങൾ അന്നനാളത്തിലേക്ക് കയറുമ്പോൾ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്.

അൾസർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാൽ തന്നെ അൾസറിനെ ചികിത്സയിൽ ഏതു ചികിത്സാരീതി ആയാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നൽകുന്നു. എന്നാൽ ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും മാനസികസംഘർഷവും പുകവലി മദ്യപാനം എന്നിവയും ആസിഡ് ഉൽപാദനത്തിനു വ്യതിയാനം ഉണ്ടാകാൻ കാരണം.

ആകുന്നത്. എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. അതിനുപകരമായി ധാരാളം നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക. കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.