ആഹാരത്തിനുശേഷം ഈ പൊടി കലർത്തി കുടിച്ചാൽ ശരീരഭാരം കുറയ്ക്കാം ഏതാണ് ഈ പൊടി എന്നറിയാമോ?

രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ പൊടി കലർത്തി കുടിച്ചാൽ അഞ്ചാറു കിലോ കുറഞ്ഞു കിട്ടും. വയറ്റിൽ ചുറ്റുമുള്ള കൊഴുപ്പ് അതുപോലെ ബോഡി വെയിറ്റ് കുറയ്ക്കാൻ ഈ ഡ്രിങ്ക് വളരെയധികം സഹായിക്കും. ഇത് ശരീരത്തിലെ മെറ്റാബോളിസം വർദ്ധിപ്പിച്ച് ശരീരഭാരവും കൊഴുപ്പും കുറയ്ക്കുന്നു. ദിവസവും രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഇതു കുടിച്ചാൽ ഈസിയായി ഭാരം കുറയ്ക്കാം. അതുപോലെ വയറും വേഗത്തിൽ കുറയുന്നു. ഈ ഡ്രിങ്ക് അത്രയ്ക്ക് നല്ലതാണ്. ഈ പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഈ പാനീയം ഉണ്ടാക്കാൻ ആദ്യമായി വേണ്ടത് ജീരകവും കറുവപ്പട്ടയും ആണ്. ജീരകം ദഹനം വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുപോലെ ഇത് ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കുന്നു. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനുള്ള കഴിവ് ജീരകത്തിൽ ഉണ്ട്. അടുത്ത സാധനം എന്നുപറയുന്നത് കറുവപ്പട്ട ആണ് ഇതു രക്തക്കുഴലിലെ കൊഴുപ്പിനെ കുറയ്ക്കുവാൻ വളരെയധികം സഹായിക്കുന്നു.

ആദ്യമായി ചെറിയ ജീരകവും കറുവപ്പട്ടയും പൊടിയാക്കി സൂക്ഷിക്കുക ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക. നിങ്ങൾക്ക് കുടിക്കുവാൻ പറ്റുന്ന രീതിയിൽ ചൂടുവെള്ളം എടുക്കുക. ഇതിൽ ഒരു സ്പൂൺ ജീരകപ്പൊടിയും ചേർക്കുക അതുപോലെ കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിയും ചേർക്കുക അവസാനമായി ഇതിൽ ചേർക്കേണ്ടത് നാരങ്ങ ആണ്.

ഒരു ചെറു നാരങ്ങയുടെ പകുതി ഇതിൽ ചേർക്കണം. നാരങ്ങയിൽ ഉള്ള വിറ്റാമിൻ സി ആൻറി ആക്സിഡൻറ് ശരീരത്തിനുള്ള വിഷപദാർത്ഥങ്ങളെ മലം മൂത്രം വഴി പുറംതള്ളുന്നു. ഇവ മൂന്നും ചേർത്ത് കലക്കി പാനീയം തയ്യാറാക്കാം രാത്രി ആഹാരത്തിനുശേഷം ശേഷം 30 മിനിറ്റ് കഴിഞ്ഞ് ഇത് കുടിക്കാം.