ആര്യവേപ്പില വെറും വയറ്റിൽ ചവച്ചരച്ചു കഴിച്ചാൽ ഉള്ള ഗുണങ്ങളെക്കുറിച്ച് അറിയാമോ?

ആരോഗ്യത്തിന് സഹായിക്കുന്ന പല ശീലങ്ങളും ഉണ്ട്. പല അസുഖങ്ങൾക്കും പരിഹാരമായി നമുക്ക് ചുറ്റുമുള്ള ചില പ്രകൃതി പരിഹാരങ്ങളുമുണ്ട്. ഇത്തരത്തിൽ ഒന്നാണ് ആര്യവേപ്പില. രണ്ട് ആര്യവേപ്പില രാവിലെ വെറും വയറ്റിൽ ചവച്ചരച്ചു കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ആൻറി ബാക്ടീരിയൽ ആൻറി ഓക്സിഡൻറ് ആൻറി സെപ്റ്റിക് ആൻറി മൈക്രോബിയൽ ഗുണങ്ങൾ ഉള്ള ഒരേ ഒരു ഔഷധ സസ്യമാണ് വേപ്പ്. വയറ്റിലെ വിരകളെ തുരത്താൻ ഉള്ള നല്ലൊരു വഴിയാണ് ആര്യവേപ്പില.

ഇതിലെബയോകെമിക്കൽ ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. അൾസർ വരാതെ തടയുകയും ഉണ്ടെങ്കിൽ കുറയ്ക്കുക വയർ വീർക്കുന്നത് തടയുക മലബന്ധം അകറ്റുകയും വയറുവേദന വായിലുണ്ടാകുന്ന അണുബാധകൾ എന്നിവ ചെറുക്കുക തുടങ്ങിയ ധാരാളം ഗുണങ്ങൾ ആര്യവേപ്പില കൊണ്ട് ഉണ്ട്. പതിവായി ഐ ആര്യവേപ്പില ചവയ്ക്കുന്നത് ഉമിനീരിൽ പിഎച്ച് നില സന്തുലിതമായി നിലനിർത്തുകയും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളിൽനിന്ന് വായെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ കാരണങ്ങൾ കൊണ്ട് പലതരം ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന സജീവ ഘടകമാണ് വേപ്പ്.

നല്ലൊരു detoxify ഫയർ അതായത് ശരീരത്തിലെ വിഷാംശം നീക്കാനുള്ള നല്ലൊരു മരുന്നാണ് ഇത്. ലിവർ കിഡ്നി എന്നിവയുടെ ആരോഗ്യത്തിന് ഇതുകൊണ്ടുതന്നെ അത്യുത്തമ വും. ശരീരത്തിന് പ്രതിരോധശേഷി യ്ക്ക് ആവശ്യമായ ടോണിക് എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. വേപ്പില കളിൽ വളരെയധികം കാൽസ്യവും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ വളർച്ചയ്ക്കും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

സന്ധിവേദനയും പ്രായം കൂടുന്നതിന് അനുസരിച്ച് വരുന്ന കാഠിന്യവും വേദനയും ഒഴിവാക്കാൻ പ്രായമായ രോഗികൾക്ക് വേപ്പെണ്ണ ഉപയോഗിച്ച് ചർമ്മത്തിൽ പതിവായി മസാജ് ചെയ്യുന്നത് അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.