ആരുമറിയാതെ പൂരം കണ്ടിട്ട് വരാൻ പറഞ്ഞു എന്നാൽ പെൺകുട്ടി ഇപ്പോൾ ഫേമസ് ആണ്.

പൂരത്തിനിടയിൽ വൈറലായി മാറിയ ഒരു ദൃശ്യം ഉണ്ടായിരുന്നു ഒരു ആൺകുട്ടിയുടെ തോളിലേറി ആരോഗ്യത്തോടെ അതേസമയം നിറകണ്ണുകളോടെ തൃശൂർപൂരം ആസ്വദിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണിത്. ആരാണ് ഈ പെൺകുട്ടി എന്നാണ് വീഡിയോ കണ്ടതെല്ലാം തിരക്കിയത് ഇപ്പോൾ ആ വൈറൽ ഗേൾ നെ കണ്ടെത്തിയിരിക്കുകയാണ്. പൂരം കണ്ട് ആനന്ദ കണ്ണീരണിഞ്ഞ് ഈ പെൺകുട്ടിയുടെ പേര് കൃഷ്ണപ്രിയ എന്നാണ് തൃശ്ശൂർക്കാരി ആയിട്ടും ആദ്യമായി തൃശൂർ പൂരം കാണുന്ന സന്തോഷക്കണ്ണീർ ആയിരുന്നു കൃഷ്ണപ്രിയയുടെ. കോവിഡിനു ശേഷം എത്തിയ പൂരം ആയതിനാൽ തന്നെ ജനസാഗരം ആയിരുന്നു.

ഇക്കുറി പൂരത്തിന്. വൈറലായ ഇതിന്റെ പിന്നിലെ കഥ കൃഷ്ണപ്രിയ പറയുന്നത് ഇങ്ങനെയാണ്. തൃശ്ശൂർ പൂരം അടുത്തുനിന്ന് കാണണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. ഞങ്ങൾ നാല് സുഹൃത്തുക്കൾ ചേർന്നാണ് പൂരം കാണാൻ പോയത്. പക്ഷേ തിരക്കുകാരണം അടുക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല എനിക്ക് പൊക്കം കുറവായതുകൊണ്ട് ശരിക്കും കാണാൻ പറ്റിയില്ല. ഒടുവിൽ തിരക്കിനിടയിൽ എങ്ങനെയോ ബാരിക്കേഡിന് അടുത്തെത്തി. പക്ഷേ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയില്ലേ കണ്ടിട്ടേ പോകൂ എന്നായിരുന്നു തീരുമാനം അങ്ങനെ ഏറ്റവും മുന്നിലെത്തി.

പക്ഷേ എനിക്ക് കാണാൻ പറ്റുന്നില്ലായിരുന്നു. അപ്പോൾ സുഹൃത്തായ സുധീപ് എന്ന് എടുത്തു പോകുകയായിരുന്നു. അവിടെ നിന്നു നോക്കുമ്പോൾ ആനയുടെ ഒപ്പം ഉയരത്തിൽനിന്ന് കാണാൻ സാധിക്കുന്ന ഉണ്ടായിരുന്നു. കുറേ ഇങ്ങനെ മാറി വരുന്നത് കണ്ടപ്പോൾ എന്താന്നറിയില്ല എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു. തൃശ്ശൂരിൽ കുമ്മാട്ടി ആയാലും കാവടി ആയാലും പൂരത്തിന് ആയാലും എല്ലാത്തിനും പോകാറുണ്ട്. കുട്ടിക്കാലം മുതൽ ചെണ്ടമേളം ഒക്കെ ഒരുപാട് ഇഷ്ടമാണ്.

ചെറുപ്പത്തിൽ പൂരത്തിന് കൊണ്ടുപോകാമോ എന്ന് വീട്ടിൽ ചോദിക്കുമ്പോഴൊക്കെ തിരക്കാണ് എന്ന് പറയും ഞാൻ ഇതുവരെ ഇത്രയും അടുത്ത് പൂരം കണ്ടിട്ടില്ല. എന്തായാലും ഇത്തവണ അത് സാധിച്ചു. ഇൻസ്റ്റഗ്രാം പേജിലാണ് ആദ്യം ഈ വീഡിയോ എത്തുന്നത്. പിന്നീടാണ് മറ്റു സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആരുമറിയാതെ പൂരം കണ്ടിട്ട് വരാൻ പറഞ്ഞിട്ട് നീ ഇതെന്താ കാണിച്ച എന്ന് മാത്രമേ അമ്മ ചോദിച്ചു എന്നും കൃഷ്ണപ്രിയ പറയുന്നു. മഞ്ചേരിയിൽ ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ സബ് എഡിറ്റർ ആണ് കൃഷ്ണപ്രിയ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..