അമ്മയുടെ സ്നേഹത്തിനു മുന്നിൽ മരണംവരെ നീങ്ങിപ്പോകും.

പലപ്പോഴും മരിച്ചെന്നു കരുതിയ ജീവിതത്തിലേക്ക് വരാറുണ്ട് വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തിൽ പോലും പലരും അമ്പരപ്പിച്ച ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള സംഭവമാണ് തെലുങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ പോലും മരിച്ചെന്നു വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിലെ അലമാരിയിൽ സൈദമ്മ എന്ന സ്ത്രീ മരണത്തിനുപോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്.

സൈദഅമ്മയുടെ ഭർത്താവ് 14 വർഷം മുമ്പ് മരിച്ചതാണ്. മകൻ ഗൗതം കിരണിനെ പൊന്നുപോലെ നോക്കിയ ആണ് പിന്നീട് സൈദമ്മ വളർത്തിയത്. ബിരുദ വിദ്യാർഥിയായ കിരണിനെ ഒരാഴ്ചമുമ്പ് കടുത്ത ചർദ്ദിയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തി. ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു. ജൂൺ 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരം ആയതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 3 ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.

കിരൺ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു. തുടർന്ന് എല്ലാ ജീവൻ രക്ഷാമാർഗങ്ങളും മാറ്റി പക്ഷേ സെയ്ദമ്മ അപ്പോഴും മകൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നു തന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ ഇവർ തീരുമാനിച്ചു. കിരൺ മരിക്കും എന്നുറപ്പിച്ച് ബന്ധുക്കളും അയൽക്കാരും സംസ്കാരചടങ്ങിൽ ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.

വീടിൻറെ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ബോർഡും സ്ഥാപിച്ചു. എന്നാൽ ആംബുലൻസിൽ മകൻറെ അരികിലിരുന്ന ഓരോ നിമിഷവും അമ്മ മകനെ പേരുചൊല്ലി വിളിച്ചു കൊണ്ടിരുന്നു. വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് കിരൺ വിശ്വസിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.