അടഞ്ഞു കിടക്കുന്ന വീടിന് ഗേറ്റിനു മുന്നിൽ മണിക്കൂറോളം കാത്തുനിൽക്കുന്ന പശുക്കൾ, സംഭവമറിഞ്ഞ് നാട്ടുകാർ ഞെട്ടിപ്പോയി.

അടച്ചിട്ടിരിക്കുന്ന ഗേറ്റിനു മുന്നിൽ പതിവായി കാത്തുനിൽക്കുന്ന പശുക്കൾ കാരണം അറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ നാട്ടുകാരും സോഷ്യൽ ലോകവും. മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി സംഭവങ്ങൾ നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ആയിട്ടുണ്ട്. സ്നേഹം നൽകിയാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മിണ്ടാപ്രാണികൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. പത്രത്തിൽ ഒരു സംഭവം ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അറിഞ്ഞു കിടക്കുന്ന വീടിന്റെ ഗേറ്റിനു മുന്നിലെത്തി മണിക്കൂറോളം കാത്തുനിന്ന കര ഞ്ഞതിനുശേഷം തിരികെ മടങ്ങി പോകുന്ന പശുക്കളും ചിത്രങ്ങളെ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരുന്നു.കാസർകോട് ഡോക്ടർ നരസിംഹ റെഡി വീടിനു മുന്നിലെ കാഴ്ചയാണ് ഏവരുടേയും കണ്ണു നിറയുന്നത്. നേരം വെളുത്താൽ ഓടി പാഞ്ഞെത്തും പശുക്കൾ നരസിംഹം ഡോക്ടറുടെ വീടിന്റെ ഗേറ്റ് തുറക്കുന്നതുവരെ കാത്തുനിൽക്കും.

ഗേറ്റ് തുറന്ന് അടുക്കള ഭാഗത്തേക്ക് ചെല്ലുകയും രാവിലത്തെ ഭക്ഷണം അവിടെ നിന്ന് കഴിച്ചതിനു ശേഷം മാത്രമേ മറ്റ് സ്ഥലങ്ങളിലേക്ക് പോകാറുള്ളൂ.ഡോക്ടർ ഭാര്യ ഉമ്മയും ഇവയ്ക്ക് വീട്ടിൽ പൂർണസ്വാതന്ത്ര്യം ആണ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഡോക്ടർ നരസിംഹ ബത് അസുഖങ്ങളെത്തുടർന്ന് മാംഗ്ലൂരിൽ അന്തരിച്ചരുന്നു.

ബദിയടുക്ക തറവാട്ടിലാണ് ബന്ധുക്കൾ നരസിംഹബദിന സംസ്കരിച്ചത്. എന്നാൽ അദ്ദേഹത്തിൻറെ വിയോഗം അറിയാതെ ഇപ്പോഴും സ്ഥിരമായി പശുക്കൾ മണിക്കൂറോളമാണ് ഗേറ്റിനു മുന്നിൽ കാത്തു നിൽക്കുന്നത്. വാത്സല്യം ചൊരിഞ്ഞ് ആൾ പോയതറിയാതെ കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ ഏവരുടെയും കണ്ണുകൾ നിറയ്ക്കുന്നതാണ്.