അച്ഛൻ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി എന്നാൽ പിന്നീട് അറിഞ്ഞാൽ ആരും അത്ഭുതപ്പെടും.

രണ്ടാളും ഇറങ്ങി പൊക്കോണം, എന്റെ വീട്ടിൽ നിന്നും ഒരു സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ച എടുത്തു. മോനേ ഈ വയസ്സാൻ കാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി ദൈന്യതയുടെ മകനെ നോക്കി തള്ളേ,നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്നും. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ പിന്നെ എന്ത് വിളിക്കാൻ മീനാക്ഷി അമ്മയെക്കൊണ്ട് അത്രയും പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി.

അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് തടയാനും കഴിഞ്ഞില്ല. അയാൾ ഓടിച്ചെന്നു മീനാക്ഷി അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കൊന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എഴുന്നേറ്റ് അരവിന്ദന് അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ മിനി ഒരു തുണികെട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ബാഗും. പതറിപ്പോയ ദാസേട്ടൻ അവരെയൊന്നു നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി.

തുണി കിട്ടും ബാഗുമെടുത്ത് മീനാക്ഷിമ്മയുടെ കയ്യും പിടിച്ചു പടിയിറങ്ങി. പത്തുമുപ്പത് വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്തു ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു. ഏറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ച നല്ല നിലയിലാക്കി എന്നിട്ടോ അവശതയുടെ ഈ അവസ്ഥയിൽ തങ്ങളെ സംരക്ഷിക്കേണ്ട മക്കളാണ്.

ഇന്ന് വെറും കറിവേപ്പില പോലെ എടുത്തു പുറത്തുകളഞ്ഞ് ഇരിക്കുന്നത്. രണ്ടു മക്കളായിരുന്നു അവർക്ക് മൂത്തമകൾ മാലിനിയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ മരുമകളുടെ പോലും സഹിക്കാൻ കഴിയാതെ വന്നപ്പോൾ പോയതാണ് അവിടേക്ക്. എന്നാൽ അവിടെ പോയി മാസം തികയുന്നതിന് മുമ്പ് തന്നെ മകൾ നീരസം കാണിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് അറിയുന്നവരെ വീഡിയോ മുഴുവനായി കാണുക.