9 മാസങ്ങൾക്കുശേഷം സ്വന്തം പ്രയത്നത്തിലൂടെ തട്ടിക്കൊണ്ടുപോയ മകനെ കണ്ടുപിടിച്ച അച്ഛൻ.

മനുഷ്യൻ സാങ്കേതികമായി ഒരുപാട് മുന്നേറിയ ഈ കാലഘട്ടത്തിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കുട്ടികളിൽ തട്ടിക്കൊണ്ടുപോയി സംഭവങ്ങളും ദിനംപ്രതി വർധിച്ചുവരികയാണ് . തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ നാടുകടത്തുന്നു വലിയ മാഫിയ സംഘങ്ങളൾ പ്രവർത്തിക്കുന്നുണ്ട്.ഇവരുടെ കയ്യിൽ അകപ്പെട്ടാൽ പിന്നെ കുട്ടികളെ തിരികെ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ 9 മാസം മുൻപ് തട്ടിക്കൊണ്ടുപോയ തന്റെ മകനെ കണ്ടെത്തി രക്ഷിച്ച ഒരു അച്ഛന്റെ യഥാർത്ഥ സംഭവ കഥയാണ് പറയുന്നത്.

ചൈനയിലെ ക്രീൻസിങ് പ്രവശ്യയിൽ ആണ് സിനിമ കഥകളെ പോലും വെല്ലുന്ന സംഭവം നടന്നത്. ചാൻസ് കോങ്ങ് പിതാവും രണ്ടു മക്കളും അടങ്ങുന്ന ചെറിയ കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായ ആ സംഭവം ആ കുടുംബത്തിലെ സന്തോഷം അപ്പാടെ കെടുത്തി കളഞ്ഞത്. ആറു വയസ്സു മാത്രം പ്രായമുള്ള ഇളയ മകനെ കാണാതായി.

തന്റെ ഇളയ മകനെയും മകളെയും വീട്ടിൽ ഇരുത്തിയാണ് അവരൊന്നു ജോലിക്ക് പോയതാണ് . ജോലിക്ക് ശേഷം അച്ഛൻ തിരിച്ചുവന്നപ്പോൾ ആറുവയസ്സുള്ള മകനെ കണ്ടില്ല. മകളോട് തിരക്കിയപ്പോൾ കണ്ടില്ല എന്നായിരുന്നു മറുപടി. വീട്ടിൽ കാണാതിരുന്നപ്പോൾ അയൽവാസികളോട് മറ്റും തിരക്കി. അവിടെയും ചെയ്തിട്ടില്ല പിന്നെ ഒട്ടും വൈകാതെ പോലീസിൽ വിവരമറിയിച്ചു.

പോലീസ് മാൻ മിസ്സിംഗ് കേസെടുത്തു നഗരം മുഴുവനും അരിച്ചുപെറുക്കി. പല ക്രിമിനൽസ്നെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു ,പക്ഷേ കുട്ടിയെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല. അച്ഛൻ തന്നെ മകൻ ചിത്രങ്ങളുമായി മാസങ്ങളോളം ആ നഗരത്തിലെ തെരുവ്വുകളോടെ അലഞ്ഞു.