ഇവളെന്റെ രക്തമാണ് ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ ആദ്യമായി മകളെ കുറിച്ച് മനസുതുറന്ന് നടി രേവതി

തെന്നിന്ത്യയിലെ ഒരുകാലത്തെ സൂപ്പര്‍ നായികയും പിന്നീട് സംവിധാനമുള്‍പ്പടെയുള്ള മേഖലയിലേക്ക് ചുവടു മാറ്റുകയും വിജയിക്കുകയും ചെയ്ത താരമാണ് രേവതി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് സുരേഷ് മേനോനുമായി വിവാഹമോചനം നടന്നതും.

പിന്നീട് താരത്തെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. രേവതിയുടെ കുഞ്ഞിന്റെ ചിത്രം പുറത്തുവന്നതോടെയാണ് ഗോസിപ്പുകളും വര്‍ധിച്ചത്. കുഞ്ഞിനെ ദത്തെടുത്തതാണോ സറോഗസിയിലൂടെ ലഭിച്ചതാണോ എന്നൊക്കെയായിരുന്നു പലര്‍ക്കും അറിയേണ്ട ചോദ്യങ്ങള്‍. ഇതിനെല്ലാം മറുപടിയുമായി ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് രേവതി.

‘എനിയ്ക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ, ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറയുന്നു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രേവതിയുടെ പ്രതികരണം ‘ മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവള്‍ക്കെന്തു വേണമോ അതാണ് ഞാന്‍ ചെയ്യുന്നത്. എനിക്കും അവള്‍ക്കും കൂടി ട്രക്കിംഗിന് പോണം, ഗ്ലൈഡിംഗിന് പോണം, ടെന്‍ഡ് കെട്ടി കാടിനുള്ളില്‍ താമസിക്കണം,

കടല് കാണാന്‍ പോണം. അങ്ങനെ ചിന്തകള്‍ ഒരുപാടുണ്ട്. എന്നെ ഒരു സ്ഥലത്ത് കൊണ്ടുവന്നിട്ട് ഇതാണ് നീ എന്ന് ചൂണ്ടിക്കാട്ടി തന്നത് അവളാണ്’. മഹിയെ വളര്‍ത്താന്‍ അച്ഛന്റെയും അമ്മയുടെയും സഹായം ലഭിക്കുന്നതിനാല്‍ ബുദ്ധിമുട്ടുകളില്ലെന്നും രേവതി വെളിപ്പെടുത്തി.

 

Be the first to comment

Leave a Reply

Your email address will not be published.


*