എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടെല്ലോ വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവച്ച് അമ്പിളിദേവി

നടി അമ്പിളിദേവി വീണ്ടും അമ്മയാവുകാനൊരുങ്ങുന്നു. അമ്പിളി തന്നെയാണ് ഫേസ്ബുക്കിലൂടെ വിഷു ദിനത്തില്‍ വിശേഷം പങ്കുവച്ചത്. നടന്‍ ആദിത്യന്‍ ജയനാണ് അമ്പിളിയുടെ ഭര്‍ത്താവ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.

അമ്പിളിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ഭര്‍ത്താവില്‍ അമ്പിളിക്ക് ഒരു മകനുണ്ട്. അമര്‍നാഥ് എന്ന അപ്പു.ഭര്‍ത്താവ് ആദിത്യന്‍ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് അമ്പിളി കുഞ്ഞതിഥിയുടെ വിശേഷം പങ്കുവച്ചത്.

”എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ !ദൈവം എനിക്കുതന്നസമ്മാനം !
ഇന്നുമുതൽ എന്റെകുഞ്ഞുവാവയ്ക്കായുളളകാത്തിരുപ്പ് !എനിക്കും എന്റമ്മയ്ക്കുംഅച്ഛനും ഞങ്ങടെഉണ്ണിവാവയ്ക്കും വേണ്ടിഎല്ലാരും പ്രാർത്ഥിക്കണേ…

ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ”

Be the first to comment

Leave a Reply

Your email address will not be published.


*