ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ഇനി ഇതാണ് ; 1500 കാറുകൾ വാങ്ങാനുള്ള പൈസ വേണം ബുഗാട്ടിയുടെ ഈ സൂപ്പർ കാർ വാങ്ങാൻ

ബുഗാട്ടിയുടെ പുതിയ മോഡല്‍ കാര്‍ അവതരിപ്പിച്ചു.ലാ വൊച്യൂര്‍ നോറേയാണ് ബുഗാട്ടിയുടെ പുതിയ മോഡല്‍.ജനീവ ഓട്ടോഷോയിലാണ് ബുഗാട്ടി പുതിയ കാര്‍ അവതരിപ്പിച്ചത്. ബുഗാട്ടിയുടെ ലാ വൊച്യൂര്‍ നോറേ വന്നതോടെ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള കാര്‍ എന്ന വിശേഷണം ഇനി നോറേയ്ക്ക് സ്വന്തം. ലോകത്തിലെ ഏറ്റവും വേഗമുള്ള പ്രൊഡക്ഷന്‍ കാറിന്റെ നിര്‍മാതാവും ലോകത്തിലെ ഏറ്റവും വിലകൂടിയ കാറിന്റെ നിര്‍മാതാവും ഇനി ബുഗാട്ടി തന്നെ.

ബുഗാട്ടിയുടെ 110 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വിലപിടിപ്പുളള കാര്‍ നിര്‍മിച്ചത്. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ലാ വൊച്യൂര്‍ നോറേയുടെ വില ഏകദേശം 11 ദശലക്ഷം ഡോളറാണ്.ഇന്ത്യന്‍ രൂപ ഏകദേശം 88 കോടി.വാഹനത്തിന് കരുത്തു പകരുന്നത് 8.0 ലിറ്റര്‍ 16 സിലിണ്ടര്‍ എന്‍ജിനാണ്.

ലാ വൊച്യൂര്‍ നോറേ ജനീവ ഓട്ടോഷോയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ടാക്‌സ് ഉള്‍പ്പെടെ 6.5 ദശലക്ഷം യൂറോയ്ക്ക് വിറ്റു എന്നാണ് ബുഗാട്ടി പ്രസിഡന്റ് സ്റ്റീഫന്‍ വിങ്മാന്‍ പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*