ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്#നിങ്ങളുടെ സ്വന്തം ആനവണ്ടി

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്#നിങ്ങളുടെ സ്വന്തം ആനവണ്ടി

ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ തല്ലുകൊടുക്കാറോ ഇല്ല.നിങ്ങളുടെ ടിക്കറ്റിനു അനുസരിച്ചു വരുന്ന ksrtc ബസിൽ തന്നെ യാത്ര തുടരാം,ചില സാഹചര്യങ്ങളിൽ യാത്ര സ്ഥാനത് സമയത് എത്തിപെടാൻ പത്താതെ വരും(ചില സാഹചര്യങ്ങളിൽ മാത്രം)എന്നിരുന്നാലും പകുതി വഴിയിൽ അടി തന്നു ഇറക്കി വിടാറില്ല

പിന്നെ നമ്മളിൽ പലരും ksrtc ജീവനക്കാരോട് തട്ടിക്കയറാറുണ്ട് പലപ്പോളും അവരും പ്രതികരിക്കും മുഖത്തു നോക്കി അച്ഛനും അമ്മക്കും പറഞ്ഞാൽ ആരും പ്രതികരിച്ചു പോകും.പക്ഷെ ഒരിക്കൽപോലും അവർ ഉപദ്രവിക്കാറില്ല,ചില വഴക്കുകളിൽ യാത്രക്കാരായ ഞങ്ങൾ ജീവനക്കാരുടെ പക്ഷം പിടിക്കുബോൾ അവർ പറയാറുണ്ട് ചേട്ടാ ഒന്നും പറയാൻ പോകണ്ട പ്രായം ആയ ആൾ ആണ് /പുള്ളി വെള്ളം ആണ് എന്നും പറഞ്ഞു തന്റെ സീറ്റിൽ പോയിരുന്നു ടിക്കറ്റ് മെഷീൻ നോക്കുന്ന പല ജീവനക്കാരെയും കണ്ടിട്ടുണ്ട്.

Ksrtc ജനകീയം ആകാൻ ഒരു പരിധിക് അപ്പുറം വരെയും കാരണക്കാർ ജീവനക്കാർ ആണ്.കഴിഞ്ഞു പോയ പല മാധ്യമ വാർത്തകളും ഉദാഹരങ്ങൾ ആണ്,വീട്ടുകാർ വരാൻ താമസിച്ച കുട്ടിക് കൂട്ടായി ആന വണ്ടിയും ജീവനക്കാരും, നഗരമധ്യത്തിലൂടെ head ലൈറ്റും ഇട്ടു ചീറിപ്പാഞ്ഞു ആനവണ്ടി ആശുപത്രിയിലേക് etc …
പലരുടെയും comments ആണ് കണ്ടക്ടർ കണ്ണുരുട്ടി ഡ്രൈവർ ആരോടും മിണ്ടില്ല എന്നൊക്കെ നിങ്ങൾ ഒന്ന് മനസിലാക്കണം

പലപ്പോളും മാധ്യമങ്ങളിൽ കാണാറുണ്ട് ksrtc ജീവനക്കാരുടെ ഈ മാസത്തെ ശബളം കൊടുത്തിട്ടില്ല പല മാനസിക പിരിമുറുക്കത്തിലും ആകും പലരും അപ്പോൾ മുഖത്തെ പുഞ്ചിരി മഞ്ഞു പോകും .ഒന്ന് അടുത്തറിഞ്ഞാൽ മനസിലാകും ആനവണ്ടി ജീവനക്കാരുടെ മനസും ആന എന്ന പേര് പോലെ വിശാലം ആണെന്ന് …I

Be the first to comment

Leave a Reply

Your email address will not be published.


*