കൊച്ചി മുങ്ങി പോകും അന്റാർട്ടിക്ക മഞ്ഞുരുക്കം അതിവേഗത്തിൽ, വീണ്ടും മുന്നറിയിപ്പ്

കൊച്ചിയും മുബൈയും നിരവധി ഓസ്ട്രേലിയൻ നഗരങ്ങളും അടക്കം മുങ്ങി താഴും എന്ന് അടിവരയിട്ട് വീണ്ടും വൻ വെളിപ്പെടുത്തലുകൾ. ഇത് വെറും വെളിപ്പെടുത്തൽ അല്ല. ന്യൂസീലൻഡിലെ വെല്ലിങ്ടൺ സർവകലാശാല അന്റാർട്ടിക് റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ അന്റാർട്ടിക്കയിലെ മഞ്ഞ് മലകൾ ഉരുകി തുടങ്ങിയിരിക്കുന്നു. അന്റാർട്ടിക്കയിലെയും ഗ്രീൻലൻഡിലെയും ദശാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ്‌ ഉരുകുന്നതിന്റെ വേഗം കൂടുകയും ലോകം ഉണ്ടായ കാലം മുതൽ ഐസ് മൂടി കിടന്ന പല ഭാഗവും കര കാണാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു.

ഈ കൂറ്റൻ മഞ്ഞുമലകൾ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തിൽ കാലാവസ്ഥാമാറ്റം അതിവേഗത്തിൽ സംഭവിക്കും. കടൽ വിസ്തൃതി കൂടും. കടൽ ജലം ഉയരും. ഇതോടെ തീര ദേശങ്ങൾ കൂടുതൽ വെള്ളത്തിനടിയിൽ ആകും. മഞ്ഞ് മലകളും ഉരുകിയാൽ കടൽ ജലത്തിന്റെ തോത് 10 %ത്തിലധികം കൂടാൻ സാധ്യത പ്രവചിക്കുന്നു. ഇങ്ങിനെ വന്നാൽ ലോകത്ത് വൻ ദുരന്തങ്ങൾ ആയിരിക്കും ഉണ്ടാവുക. മനുഷ്യൻ കെട്ടിപടുത്ത പല നഗരങ്ങളും ഉപ്പു വെള്ളത്തിനടിയിലേക്ക് മുങ്ങിതാഴും.

മഴകൾ കിട്ടുന്ന സ്ഥലത്ത് നിന്നും മരുഭൂമിയിലേക്കും ഗൾഫിലേക്കും ഒക്കെ മൺ സൂൺ മാറി പോകും. കേരളം ചിലപ്പോൾ ഗൾഫ് പോലത്തേ മരുഭൂമിയിലേക്ക് മാറാം. ഭയാനകമായ കാര്യങ്ങളാണ്‌ പുറത്ത് വരുന്നത്. മഞ്ഞ് മലകൾ ഉരുകി കടൽ ജലമാകാൻ ഇനി അധിക നാൾ എടുക്കില്ല.എത്രപെട്ടെന്ന് മഞ്ഞ് ഉരുകുമെന്നതാണ് ഇപ്പോൾ പല ഗവേഷകരുടെയും പഠനവിഷയം.

Be the first to comment

Leave a Reply

Your email address will not be published.


*