എന്തോ എല്ലാവര്‍ക്കും ഇഷ്ടമാണ് ഈ ഐ.എ.എസ് കാരിയെ

ഇതാണ് അനുപമ ഐ.എ.എസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ: പകലോ രാത്രിയോ എന്നില്ലാതെ കൈക്കുഞ്ഞുമായി ജനങ്ങളുടെ ഇടയിലേക്ക് എപ്പോഴും ചിരിച്ച മുഖവുമായി വരുന്ന ഒരു കളക്ടറുടെ കഥ.

കേരളത്തിലെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പ്രമുഖയാണ് ടി.വി.അനുപമ. നോക്കു കൂലി,പച്ചക്കറികളിലെ കീടനാശിനികളുടെ അമിത സാന്നിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലർത്തൽ എന്നിവയ്ക്കെതിരെ ടി.വി.അനുപമ എടുത്ത നടപടികൾ ജന ശ്രദ്ധ നേടി

കോഴിക്കോട് അസിസ്റ്റന്റ് കളക്റ്റർ, കാസർഗോഡ് സബ് കളക്റ്റർ, തലശ്ശേരി സബ് കളക്റ്റർ, ആറളം ട്രൈബൽ ഡെവലപ്പ്മെന്റ് മിഷൻ സ്പെഷ്യൽ ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ടി.വി.അനുപമ നിലവിൽ ആലപ്പുഴ ജില്ലാ കളക്റ്ററാണ്.

2002 ൽ പൊന്നാനി വിജയമാതാ കോൺവെന്റ് ഹൈസ്കൂളിൽ നിന്നും പതിമൂന്നാം റാങ്കോടെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി.തുടർന്ന് ത്രിശ്ശൂർ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മൂന്നാം റാങ്കോടെ പ്ലസ് റ്റു വിജയിച്ചു.രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) -പിലാനി, ഗോവയിൽ നിന്ന് 92% മാർക്കോടെ ബി.ഇ (ഓണേഴ്സ്) വിജയിച്ചു. 2009 ൽ നാലാം റാങ്കോടെ ഇൻഡ്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി.
മലപ്പുറം പൊന്നാനി മാറാഞ്ചേരി സ്വദേശിയായ അനുപമ, പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.കെ.ബാല സുബ്രമണ്യത്തിന്റെയും ഗുരവായൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയറായ ടി.വി.രമണിയുടെയും മൂത്ത മകളാണ്. സഹോദരി നിഷ.

സ്വപ്നങ്ങള്‍ പൂവണിയുന്നു

ആദിയിലെയും അന്ത്യത്തിലെയും പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാം അനുപമയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമാണ് പകര്‍ന്നത്. എന്നിട്ടും അനുപമയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഇന്റര്‍വ്യൂവിലും ഏറെക്കുറെ ഇതേ മാനസികാവസ്ഥ. കൂട്ടുകാരും വീട്ടുകാരും പ്രതീക്ഷകള്‍ ആളിക്കത്തിക്കാന്‍ നോക്കിയെങ്കിലും അനുപമയുടെ മനസ്സ് മറ്റെന്തൊക്കെയോ വിചാരിച്ചിരുന്നു. വീണ്ടും പ്രിലിമിനറി എഴുതാന്‍ ആ മനസ്സ് പാകപ്പെടുത്തിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ഒടുവില്‍ ആ ദിനം വന്നെത്തി. റിസള്‍ട്ടറിയുന്ന ദിനം രാവിലെ മുതല്‍ കമ്പ്യൂട്ടറില്‍ അനുപമ പരതിക്കൊണ്ടിരുന്നു. വിരല്‍ത്തുമ്പില്‍ റിസല്‍ട്ടിന്റെ സൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ചെറിയൊരു വിറയല്‍… ഒടുവില്‍ കൂട്ടുകാരനായ ക്ലിന്‍സണെ വിളിച്ചു.

ഏതാനുംനിമിഷങ്ങള്‍ക്കകം അനുപമയുടെ കാതുകള്‍ ആ സന്തോഷവാര്‍ത്ത കേട്ടു. ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിന് ഇതിലും നല്ലൊരു സന്തോഷം സ്വരമായി പെയ്തിറക്കാന്‍ കഴിയുമോ?
പുതിയ ലോകം പുതിയ പ്രതീക്ഷകള്‍
ഓരോ മിനിട്ടിലും ഒരു കോള്‍. ഐ.എ.എസ്. ഫലം വന്നതിന് ശേഷം അനുപമയുടെ വീട്ടിലെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല.

അനുമോദനങ്ങളുംസ്വീകരണങ്ങളും നിറഞ്ഞ ദിനങ്ങള്‍. പനി വന്നിട്ട് ചികിത്സിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള തിരക്ക്. അനുപമ പുതിയ ലോകത്തിലാണ്, പുതിയ പ്രതീക്ഷകളിലും. ”എന്റെ ഉത്തരവാദിത്വം ഏറിയിരിക്കുകയാണ്. രാജ്യവികസനവും ജനനന്മയും… അതാണ് ഒരു ഭരണാധികാരിയായാല്‍ എന്റെ മനസ്സിലുള്ളത്. സോഷ്യല്‍ ഡവലപ്‌മെന്റില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍ഗണന കൊടുക്കണം. വിദ്യാഭ്യാസം നന്നായാല്‍ എല്ലാം നന്നായി. അതാകണം രാജ്യപുരോഗതിയുടെ അടിസ്ഥാനം…”

ഐ.എ.എസ് എന്ന സ്വപ്നം
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഏതോ ഒരു ദിവസമാണ് ആ സ്വപ്നം അനുപമ ആദ്യമായി കണ്ടത്. ഒരു ഡോക്ടറാണെങ്കില്‍ കുറേ രോഗികളെ ചികിത്സിക്കാം.

എന്ജിനീയറാണെങ്കില്‍ കുറേ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കാം. എന്നാല്‍ ഒരു ഐ.എ.എസ്സുകാരിയാണെങ്കിലോ… ആ സ്വപ്നത്തിനുള്ള ഉത്തരം തേടലായിരുന്നു പിന്നീട് അനുപമയുടെ ജീവിതം. ”ഓരോ വര്‍ഷവും പത്രത്തില്‍ ഐ.എ.എസ്. റാങ്കുകാരെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു കാണുമ്പോള്‍ എനിക്ക് താത്പര്യമേറുകയായിരുന്നു.

എന്ജിനീയറാണെങ്കില്‍ കുറേ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കാം. എന്നാല്‍ ഒരു ഐ.എ.എസ്സുകാരിയാണെങ്കിലോ… ആ സ്വപ്നത്തിനുള്ള ഉത്തരം തേടലായിരുന്നു പിന്നീട് അനുപമയുടെ ജീവിതം. ”ഓരോ വര്‍ഷവും പത്രത്തില്‍ ഐ.എ.എസ്. റാങ്കുകാരെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു കാണുമ്പോള്‍ എനിക്ക് താത്പര്യമേറുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*